കോണ്‍ഗ്രസ്(ബി) ഗണേഷിനെ മന്ത്രി സ്ഥാനത്തു നിന്നും പിന്‍വലിക്കണമെന്നു കാണിച്ച് കത്ത് നല്‍കി

single-img
2 May 2012

കെ.ബി ഗണേഷ് കുമാറിനെ  മന്ത്രി സ്ഥാനത്തു നിന്നു പിന്‍വലിക്കുന്നുവെന്ന് കാണിച്ച്  പാര്‍ട്ടി ജനറല്‍സെക്രട്ടറി  സി.വേണുഗോപാലന്‍ നായര്‍  കേരള കോണ്‍ഗ്രസ്  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്  കത്തു നല്‍കി.  ഗണേഷ് കുമാറുമായി ഒത്തു തീര്‍പ്പിനില്ലെന്ന് വ്യക്തമാക്കിയതിനു പിന്നാലെയാണ് കേരള കോണ്‍ഗ്രസ്  ബി നേതൃത്വം അദ്ദേഹത്തെ  മന്ത്രിസ്ഥാനത്തുനിന്നും  പിന്‍വലിക്കുന്നതായി   കത്തു നല്‍കിയത്.   കത്തു നല്‍കുന്നതിനു മുമ്പായി  വേണുഗോപാലന്‍ നായര്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, യുഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ എന്നിവരുമായി  കൂടിക്കാഴ്ച  നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ  സാന്നിധ്യത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെ  വ്യവസ്ഥകള്‍  പാലിക്കുവാന്‍ ഗണേഷ് കുമാര്‍  തയ്യാറാകുന്നില്ലെന്നാണ് പാര്‍ട്ടിനേതാക്കള്‍ പറയുന്നത്.  കെ.പി.സി.സിയില്‍ ഇന്നു നടക്കുന്ന യോഗത്തില്‍ ഈ വിഷയം ചര്‍ച്ചചെയ്‌തേക്കും.