ഇറ്റാലിയന്‍ കപ്പല്‍ ഉപാധികളോടെ വിട്ടയക്കാന്‍ സുപ്രീം കോടതി

single-img
2 May 2012

രണ്ട് മത്സ്യത്തൊഴിലാളികളെ  വെടിവെച്ചു കൊന്ന കേസില്‍  കൊച്ചിതീരത്ത് പിടിച്ചിട്ടിരുന്ന ഇറ്റാലിയന്‍ കപ്പല്‍  എന്റിക്ക ലെക്‌സി  ഉപാധികളോടെ   മോചിപ്പിക്കാന്‍  സുപ്രീംകോടതി ഉത്തരവ്.

കപ്പലിന്റെ ക്യാപ്റ്റനോട്  മൂന്ന് കോടി രൂപ ബാങ്ക് ഗ്യാരണ്ടിയായി  കെട്ടിവയ്ക്കാനും കോടതി  നിര്‍ദ്ദേശിച്ചിച്ചുണ്ട്. വെടിവെയ്പിന്  സാക്ഷികളായ  കപ്പലിലെ  നാല് നാവികരെ  അന്വേഷണ ഏജന്‍സികള്‍  ആവശ്യപ്പെടുന്നതനുസരിച്ച്  ഹാജരാക്കണമെന്നും  ഇറ്റലി സുപ്രീം കോടതിയ്ക്ക്  ഉറപ്പ് നല്‍കി. കടല്‍കൊല കേസില്‍ രണ്ട് നാവികര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്. മറ്റ് നാലുപേരെ  ആവശ്യപ്പെടുന്നതനുസരിച്ച്  കോടതിയില്‍ ഹാജരാക്കാമെന്ന്  ഇറ്റലി ഉറപ്പു നല്‍കി.  ഇതു സംബന്ധിച്ച് കപ്പലിന്റെ  കൊച്ചിയിലെ  ഏജന്റ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് രേഖാമൂലം ഉറപ്പു നല്‍കും.