ഗ്രഹനാഥന്റെ മദ്യപാനം; വീട്ടമ്മയും മകളും തൂങ്ങിമരിച്ചു

single-img
2 May 2012

ബാലരാമപുരത്ത്  അമ്മയും മകളും  തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.
നരുവാമൂട്  പറമ്പിക്കോണം മേലേ കിഴക്കുംകര  വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന  സന്തോഷിന്റെ ഭാര്യ  ജോതി(32),  മൂത്തമകള്‍  ലക്ഷ്മി (14) എന്നിവരാണ് തൂങ്ങിമരിച്ചത്.  ചുമട്ടു തൊഴിലാളിയാണ്  സന്തോഷ്. ഗൃഹനാഥന്റെ അമിത മദ്യപാനമാണ്  ആത്മഹത്യക്ക് കാരണമെന്ന് മൃതദേഹത്തിനടുത്തു നിന്ന്  കണ്ടെത്തിയ  ഡയറികുറിപ്പില്‍ പറയുന്നു.

ഇന്ന് പുലര്‍ച്ചെ  3മണിക്ക്   ജ്യോതിയും  ഭര്‍ത്താവും  ഉണര്‍ന്ന്  സന്തോഷ് 4മണിയോടെ  നെടുമങ്ങാട്  ജോലിക്ക് പോയി. കുറച്ചാകഴിഞ്ഞ്‌ അയല്‍ക്കാരി  വന്ന് വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന്  ഇവരുടെ ഇളയ മകളായ ദേവിക  അമ്മയെ വിളിക്കാന്‍ മുറിയില്‍ പോയപ്പോള്‍  തൂങ്ങിമരിച്ച നിലയില്‍ ഇവരെ കാണുകയായിരുന്നു.  ദേവികയുവടെ  നിലവിളി കേട്ട്  ഓടികൂടിയ നാട്ടുകാരാണ്  വിവരം പോലീസിലറിയിച്ചത്.

.