മാളൂട്ടി മലയാളത്തിലേയ്ക്ക് തിരിച്ചു വരുന്നു

single-img
2 May 2012

മലയാളികളുടെ കണ്ണിലുണ്ണിയായിരുന്ന മലയാളത്തിന്റെ സ്വന്തം മാളൂട്ടി  തിരിച്ചു  വരാനൊരുങ്ങുന്നു.പുതുമുഖ സംവിധായകൻ പാർത്ഥസാരഥിയൊരുക്കുന്ന ചിത്രത്തിൽ നായികയായാണ് ശ്യാമിലിയുടെ തിരിച്ചു വരവ്.1990ൽ അഭിനയിച്ച അഞ്ജലി എന്ന ചിത്രത്തിൽ  മാനസിക നില തെറ്റിയ കുട്ടിയായി അഭിനയിച്ചതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് ശ്യാമിലിയ്ക്ക് ലഭിച്ചിരുന്നു.
1992ൽ അഭിനയിച്ച ഭരതൻ ചിത്രമായ മാളൂട്ടി ഏറെ ശ്രദ്ദ പിടിച്ചു പറ്റിയ ചിത്രമായിരുന്നു.ഈ ചിത്രത്തിനു മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും കിട്ടിയിരുന്നു.അതിനുശേഷവും ഒത്തിരി നല്ല വേഷങ്ങൾ കൊച്ചു ശ്യാമിലിയെ തേടി എത്തിയിരുന്നു.ഹരികൃഷ്ണൻസ് എന്നചിത്രത്തിലും നല്ലൊരു വേഷം ചെയ്യുകയും ചെയ്തു.ഇപ്പോൾ നീണ്ട ഒരിടവേളയ്ക്കുശേഷമാണ് മലയാളത്തിലേയ്ക്ക് നായികയായി എത്തുന്നത്. എന്നാൽ  പുതിയ ചിത്രത്തെക്കുറിചുള്ള വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.