ആരുഷി വധക്കേസ്; മാതാവ് ജയിലില്‍ നിരാഹാര സമരത്തില്‍

single-img
2 May 2012

ആരുഷി വധക്കേസുമായി  ബന്ധപ്പെട്ട് അറസ്റ്റിലായ  ആരുഷിയുടെ മാതാവ് നൂപുര്‍ തല്‍വാര്‍  ജയിലില്‍ നിരാഹാര സമരത്തില്‍. ജാമ്യാപേക്ഷ   കോടതി നിരാകരിച്ചതിനെ തുടര്‍ന്നാണ്   ഇന്നലെ രാത്രി മുതല്‍  അവര്‍  ജയിലില്‍  നിരാഹാര സമരത്തിലേര്‍പ്പെട്ടത്.  സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന്  ഗാസിയാബാദ്  പ്രത്യേക കോടതിയ്ക്ക്  മുമ്പാകെ  കീഴടങ്ങിയ  നുപൂറിനെ  ജുഡീഷ്യല്‍ കസ്റ്റടിയില്‍ വിടുകയായിരുന്നു.   ഇവരുടെ  ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.   നൂപുര്‍ തല്‍വാര്‍ ഇപ്പോള്‍ ദസന ജയിലിലാണ്.