ലോക്പാല്‍ ബില്ല് ജയില്‍ നിറയ്ക്കാന്‍ മാത്രമേ ഉപകരിക്കു:അബ്ദുല്‍കലാം

single-img
2 May 2012

ലോക്പാല്‍ ബില്ല് ജയില്‍ നിറയ്ക്കാന്‍ മാത്രമേ  ഉപകാരപ്പെടു  എന്ന് മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാം  പറഞ്ഞു. ജാര്‍ഖണ്ഡ് ചാപ്റ്ററിന് പ്രാരംഭംകുറിച്ചുകൊണ്ടുള്ള  പരിപാടിയില്‍  ”വാട്ട് കാന്‍ ഐ ഗേവ് എ മിഷന്‍”  എന്ന പരിപാടിയില്‍  കുട്ടികളുമായി  സംസാരിക്കുന്നതിനിടയിലാണ്  കലാം ഇങ്ങനെയൊരു  പരാമര്‍ശം നടത്തിയത്.  ബില്ല് പ്രകാരം  കുറ്റം ചെയ്തവരെ  കണ്ടുപിടിച്ച്  ജയിലിലയക്കുന്നു. അങ്ങനെ ജയില്‍ നിറയുന്നു.  എല്ലാ മനുഷ്യരും നല്ലവരാകാന്‍ ശ്രമിച്ചാല്‍  . ജയിലില്‍ പേകേണ്ടകാര്യമില്ലായെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.