അലക്സ് പോളിനെ ഇന്ന് മോചിപ്പിച്ചേയ്ക്കും

single-img
2 May 2012

റായ്പൂർ:മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയ സുഖ്മ ജില്ലാ കലക്ടറെ ഇന്നു മോചിപ്പിച്ചേയ്ക്കുമെന്ന് സൂചന.12 ദിവസമായി ഇദ്ദേഹത്തെ തടവിൽ പാർപ്പിച്ചിരിക്കുകയാണ്.കഴിഞ്ഞ ദിവസം മാവോയിസ്റ്റുകൾ ചുമതലപ്പെടുത്തിയ മധ്യസ്ഥരുമായി സർക്കാർ നടത്തിയ ചർച്ചയിലാണ് കളക്ടറെ വിട്ടയയ്ക്കാൻ ധാരണയായത്.ഛത്തീസ്ഗഡിലെ വിവിധ ജയിലുകളിൽ കഴിയുന്ന മാവോയിസ്റ്റ്കളുടെ കേസുകൾ പുനപരിശോധിക്കുന്നതിന് സർക്കാർ ഉന്നതാധികാര സമിതിയെ നിയോഗിക്കും.ജയിലിൽ കഴിയുന്ന തങ്ങളുടെ എട്ടു നേതാക്കൻമാരെ മോചിപ്പിക്കുക ,തങ്ങളെ വേട്ടയാടുന്നത് സർക്കാർ അവസാനിപ്പിക്കുക തുടങ്ങിയവയായിരുന്നു മാവോയിസ്റ്റുകൾ നേരത്തെ മുന്നോട്ടു വെച്ച ആവശ്യങ്ങൾ.