ആറംഗ കവർച്ചാ സംഘം അറസ്റ്റിൽ

single-img
2 May 2012

ഷാർജ:ബാങ്കിൽ നിന്നും പണമെടുത്ത്  തിരിച്ചിറങ്ങുന്നവരെ കൊള്ളയടിക്കുന്ന അഫ്ഗാൻ സ്വദേശികളായ ആറംഗ സംഘത്തെ ഷാർജ് പോലീസ് അറസ്റ്റു ചെയ്തു.ബാങ്കിൽ ആളുകൾ കയറുന്നതു മുതൽ ഇറങ്ങുന്നതു വരെ ശ്രദ്ദിച്ച് നിൽക്കുകയും വൻ തുകയുമായി ഇറങ്ങുന്നവരെ കൊള്ളയടിക്കുകയും ചെയ്യുന്നവരാണ് ഇവർ.പണവുമായി ഇറങ്ങുന്നവരുടെ വാഹനത്തിന്റെ ടയർ ഒരു രാസ പദാർത്ഥം ഉപയോഗിച്ച്പഞ്ചറാക്കുന്നു ഇതു ചൂണ്ടി ക്കാണിക്കുമ്പോൾ വാഹന ഉടമ വാഹനം പരിശോധിക്കുകയും ഈ സമയം നോക്കി വാഹനത്തിനകത്തു വെച്ച പണവുമായി സംഘം കടന്നു കളയുകയും ചെയ്യുന്നതാണ് ഇവരുടെ രിതിയെന്ന് പോലീസ് പരഞ്ഞു.