വിട്ടുപോയവരെ തിരികെ കൊണ്ടുവരണമെന്ന നിലപാട് സ്വാഗതം ചെയ്യുന്നതായി സിപിഐ

single-img
1 May 2012

മുന്നണി വിട്ടുപോയ കക്ഷികളെ തിരികെ കൊണ്ടുവരണമെന്ന പിണറായി വിജയന്റെ നിലപാട് സ്വാഗതം ചെയ്യുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. നേരത്തെ തന്നെ സിപിഐ ഈ നിലപാട് എടുത്തിരുന്നു വൈകിയാണെങ്കിലും നിലപാട് മുന്നണിക്ക് ഗുണം ചെയ്യും. ഇതിന് സിപിഐ ഏതെങ്കിലും തരത്തില്‍ മുന്‍കൈയെടുക്കണമെങ്കില്‍ അത് ചെയ്യുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.