കൂടംകുളം സമരസമിതി ഇന്നു മുതല്‍ നിരാഹാര സമരത്തിലേയ്ക്ക്

single-img
1 May 2012

കൂടംകുളം  സമരസമിതി ഇന്നു മുതല്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേയ്ക്ക്.  കൂടംകുളം ആണവ നിലയത്തിന്റെ പദ്ധതിക്കുള്ള സഹകരണ നടപടികളുമായി  മുന്നോട്ട് പോകുന്ന  തമിഴ്‌നാട് സര്‍ക്കാരിന്റെ  നിലപാടില്‍  പ്രതിഷേധിച്ചും തങ്ങള്‍ക്ക് നല്‍കിയ  ഉറപ്പിന് വിരുദ്ധമായി  സംസ്ഥാന സര്‍ക്കാര്‍ നിലപാട്  സ്വീകരിച്ചതുകൊണ്ടും സമരസമിതിയായ   പീപ്പിള്‍സ് മൂവ്‌മെന്റ് എഗന്‍സ്റ്റ് ന്യൂക്ലിയര്‍ എനര്‍ജി  (പി.എം.എ.എന്‍.ഇ) യുടെ  നേതൃത്വത്തില്‍ലാണ്  നിരാഹാര സമരം  ആരംഭിച്ചത്. കഴിഞ്ഞ 22ന്  എം.എ.എന്‍.ഇ നേതാവ് എം. പുഷരായന്‍ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.