കരാറിലെ വിവാദ വ്യവസ്ഥകൾ കോടതിയ്ക്ക് റദ്ദാക്കാമെന്ന് ഇറ്റലി

single-img
1 May 2012

വെടിയേറ്റ് മരിച്ച മത്സ്യതൊഴിലാളികളുടെ ബന്ധുക്കൾ തങ്ങളുമായുണ്ടാക്കിയ ഒത്തുതീർപ്പ് കരാർ സുപ്രീം കോടതിയ്ക്ക് റദ്ദാക്കാവുന്നതാണെന്ന് ഇറ്റാലിയൻ സർക്കാർ.കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് കരാർ റദ്ദാക്കുന്നതിൽ തങ്ങൾക്കെതിർപ്പില്ലെന്ന് ഇറ്റാലിയൻ സർക്കാർ സുപ്രീം കോടതി മുൻപാകെയാണ് ബോധിപ്പിച്ചത്.കൂടാതെ നഷ്ടപരിഹാരമായി നൽകിയ തുക കുടുംബങ്ങൾ തിരികെ നൽകേണ്ടെന്നും അറിയിച്ചിട്ടുണ്ട്.ഇരുകൂട്ടരും തമ്മിലുണ്ടാക്കിയ ഒത്തുതീർപ്പ് കരാർ വെറും പാഴ് കടലാസ് മാത്രമാണെന്ന് കോടഹ്റ്റി കുറ്റപ്പെടുത്തിയിരുന്നു.ക്രിമിനൽ കോടതികളിൽ ഇത്തരം കരാറിന് വിലയുണ്ടാകില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.ഇതേ തുടർന്നാണ് പുതിയ നിലപാടുമായി ഇറ്റലി കോടതിയ്ക്ക് മുന്നിലെത്തിയിരിക്കുന്നത്.

എന്റിക്ക ലെക്സി എന്ന കപ്പൽ വിട്ടു കൊടുക്കുന്നത് സംബന്ധിച്ച ഹർജി പരിഗണിക്കവേയായിരുന്നു കോടതി വിമർശനം നടത്തിയത്.കപ്പൽ വിട്ടു കൊടുക്കണമെങ്കിൽ ഇപ്പോൾ അറസ്റ്റിലായവരെ മാത്രമല്ലാതെ അന്ന് കപ്പലിലുണ്ടായിരുന്ന മറ്റ് നാവികരെയും ആവശ്യമുള്ളപ്പോൾ ഹാജരാക്കാമെന്ന ഉറപ്പ് നൽകണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.കേസ് കോടതി നാളെ പരിഗണിയ്ക്കും.