കൊളംബിയയില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് 13 പേര്‍ മരിച്ചു

single-img
1 May 2012

കൊളംബിയയില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് 13 പേര്‍ മരിച്ചു. കൊളംബിയന്‍ വ്യോമസേനയുടെ ഹെലികോപ്ടറാണ് അപകടത്തില്‍ പെട്ടത്. ബെല്‍ 212 ഇനത്തില്‍പെട്ട ഹെലികോപ്ടറാണ് തകര്‍ന്നത്. കരീബിയന്‍ തീരത്ത് സാബനാഗ്രാന്‍ഡെ നഗരത്തിലെ ഒരു ഉള്‍ഗ്രാമത്തിലെ പാടത്താണ് ഹെലികോപ്ടര്‍ തകര്‍ന്നുവീണത്. പോലീസും വ്യോമസേനാംഗങ്ങളുമായിരുന്നു ഹെലികോപ്ടറിലുണ്ടായിരുന്നത്. തകര്‍ന്നുവീണ ഹെലികോപ്ടറില്‍ തീ പടര്‍ന്നുപിടിച്ചതായും സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.