സച്ചിന്റെ രാജ്യസഭ പ്രവേശനം:പ്രതിഷേധവുമായി ബാൽ താക്കറെ

single-img
30 April 2012

സച്ചിൻ തെണ്ടുക്കറിനെ രാജ്യസഭയിലേയ്ക്ക് നാമനിർദേശം ചെയ്ത നടപടി കോൺഗ്രസ്സിന്റെ ഏറ്റവും വൃത്തികെട്ട കളിയാണെന്ന് ശിവസേന തലവൻ ബാൽ താക്കറെ.ഇത് യാഥാർഥത്തിലെ ഡേർട്ടി പിക്ചർ ആണെന്നും താക്കറെ അഭിപ്രായപ്പെട്ടു.ഇതിന് പിന്നിൽ കോൺഗ്രസിന് വ്യക്തമായ ലക്ഷ്യങ്ങളാണൂള്ളത്.രാജ്യം മുഴുവൻ സച്ചിനെ ഭാരത രത്ന സച്ചിൻ എന്ന് വിളിക്കാൻ ആഗ്രഹിക്കുമ്പോൾ അവർ അദേഹത്തെ സച്ചിൻ തെണ്ടുൽക്കർ എം.പി. മാത്രമാക്കി മാറ്റിയിരിക്കയാണ്.താക്കറെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.കഴിഞ്ഞ ദിവസം പാർട്ടി മുഖപത്രമായ സാമ്നയിലും ഈ വിഷയത്തിൽ രൂക്ഷമായ പ്രതിഷേധത്തിൽ താക്കറെ എഴുതിയിരുന്നു.