വിദ്യാഭ്യാസ വായ്പ ലഭിക്കാത്തതിൽ മനം നൊന്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

single-img
30 April 2012

കുടമാളൂർ:വിദ്യാഭ്യാസ വായ്പ ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർത്ഥി മരിച്ചു .കോട്ടയം ഗോപികയിൽ ശ്രീകാന്തിന്റെയും ബിന്ദുവിന്റെയും മകൾ ശ്രുതിയാണ് മരിച്ചത്. തിരുപ്പതി ശ്രീ ചൈതന്യ നഴ്സിംഗ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് മരിച്ച ശ്രുതി.വീടിനു സമീപത്തെ എച്ച് ഡി എഫ് സി ബാങ്കിൽ നിന്നും വിദ്യാഭ്യാസ വായ്പ ലഭിക്കാത്തതിനാലായിരുന്നു ശ്രുതി ആത്മഹത്യക്ക് ശ്രമിച്ചത്.ഈ മാസം പതിനേഴാം തീയതി ആത്മഹത്യക്ക് ശ്രമിച്ച് ഒരാഴ്ച്ചയായി കോട്ടയം മെഡിക്കൽ കൊളേജിൽ ചികിത്സയിലായിരുന്നു.ഇന്ന് രാവിലെ നില ഗുരുതരമാകുകയും മരണം സംഭവിക്കുകയുമായിരുന്നു.