മാവോയിസ്റ്റുകൾ തട്ടിക്കൊണ്ട് പോയ കളക്ടറുടെ ആരോഗ്യ നില തൃപ്തികരം.

single-img
30 April 2012

റായ്പൂർ:മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയ ഛത്തീസ്ഗഡിലെ സുഖ്മ ജില്ലാ കളക്ടർ അലക്സ് പോൾ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് മധ്യസ്ഥർ.മാവോയിസ്റ്റ്കളുമായി ചർച്ചയ്ക്ക് പോയി മടങ്ങി വന്ന ബി.ഡി ശർമ്മ,പ്രഫ്.ജി ഹർഗോപാൽ എന്നിവരാണ് കലക്ടറുടെ ആരോഗ്യ നിലയെ കുറിച്ച് അറിയിച്ചത്.തങ്ങൾ നേരിട്ട് കലക്ടറെ കണ്ടില്ലെന്നും മാവോയിസ്റ്റുകൾ പറഞ്ഞ  അറിവാണെന്നും അവർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.ഈ മാസം 21ന് ആയിരുന്നു കലക്ടറെ മാവോയിസ്റ്റുകൾ ബന്ധിയാക്കിയത്.17 മാവോയ്സ്റ്റ് തടവുകാരെ മോചിപ്പിച്ചാൽ കലക്ടറെ  വിട്ടുനൽകാം എന്നാണ് മാവോയിസ്റ്റ്കളുടെ നിലപാട്.മാവോയിസ്റ്റുകളുമായുള്ള ചർച്ചയുടെ വിശദാംശങ്ങൾ ഇന്നു സർക്കാരിനെ അറിയിക്കുമെന്ന് മധ്യസ്ഥർ അറിയിച്ചു.