മലയാളി ലണ്ടനിൽ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ

single-img
30 April 2012

തിരുവനന്തപുരം പള്ളിത്തുറ സ്വദേശിയെ ലണ്ടനിലെ സൌത്താളിൽ റയിൽവേ ട്രാക്കിൽ കണ്ടെത്തി.കഴിഞ്ഞ പതിനേഴ് വർഷമായി യുകെയിൽ താമസിക്കുന്ന ജോൺ മരിയയുടെ (ജോൺ ബ്രദർ 50‌)മൃതദേഹം ആണ് കണ്ടെത്തിയത്.ട്രെയിനിനുമുന്നിൽ ചാടി ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നു.ബ്രിട്ടീഷ് പൌരത്വം നേടിയ ഇദേഹം വെയർഹൌസിൽ ആയിരുന്നു ജോലിചെയ്തിരുന്നത്.ഈസ്റ്റ്ഹാമിൽ ഒറ്റക്കായിരുന്നു താമസം.ഭാര്യയും മക്കളും നാട്ടിലാണ്.ഭാര്യയുടെ ഓപ്പറേഷനു വേണ്ടി നാട്ടിൽ വന്ന ജോൺ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് തിരികെയെത്തിയത്.തുടർന്ന് നാട്ടിൽ നിന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും നടക്കാത്തതിനാൽ സുഹൃത്തുക്കൾ പോലീസിൽ അറിയിക്കുകയായിരുന്നു തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.സൌത്താളിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ട് വരും.ഇദേഹത്തിന്റെ ജോലി അടുത്ത കാലത്ത് നഷ്ടപ്പെട്ടിരുന്നതായും സാമ്പത്തിക ഞെരുക്കത്തിലായിരുന്നെന്നും സുഹൃത്തുക്കൾ പറയുന്നു.പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.