ലിബിയൻ മുൻ മന്ത്രിയെ വിയന്നയിൽ മരിച്ച നിലയിൽ കണ്ടെത്തി

single-img
30 April 2012

വിയന്ന:ലിബിയയിലെ  മുൻ പ്രധാന മന്ത്രിയും പെട്രോളിയം മന്ത്രിയുമായിരുന്ന ഷുക്രി ഘാനി(69) യുടെ മൃതദേഹം  വിയന്നയിലെ ഡാനൂബ് നദിയിൽ കണ്ടെത്തി.ആക്രമണം നടന്ന പാടുകളൊന്നും ശരീരത്തിൽ ഇല്ലാത്തതിനാൽ അബദ്ധത്തില്‍ വീണതാകാം മരണകാരണമെന്നാണ് പൊലീസ് പറയുന്നത്.അദ്ദേഹത്തിന്റെ വീടിനു സമീപത്തുള്ള പാലത്തിനു അടിയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.വിയന്ന ആസ്ഥാനമായുള്ള ഒരു കമ്പനിയിൽ ഉപദേശകനായി പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ വർഷം ഗദ്ദാഫി ഭരണകൂടത്തിനെതിരെയുണ്ടായ പ്രക്ഷോഭത്തെത്തുടർന്ന് ഘാനിയെ ലിബിയയിൽ നിന്നും പുറത്താക്കിയിരുന്നു.അദ്ദേഹം പിന്നീട് വിമതർക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.