ചെറുവള്ളി എസ്റ്റേറ്റ് കയ്യേറ്റശ്രമം:59 പേർ അറസ്റ്റിൽ

single-img
30 April 2012

കാഞ്ഞിരപ്പള്ളി: ബിലിവേഴ്സ് ചർച്ച് ബിഷപ്പിന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് കയ്യേറ്റ ശ്രമത്തിൽ 59 പേരെ പോലീസ് അറസ്റ്റ് ചെയ്തു.ഇന്നലെ പുലർച്ചെ അഞ്ചരയോടെയായിരുന്നു കേരള ഭൂസമര ജനകീയ ഏകോപന സമിതി പ്രസിഡന്‍റ് എം.കെ. ശെല്‍വരാജിന്‍റെ നേതൃത്വത്തിലുള്ള സംഘം എസ്റ്റേറ്റില്‍ കയറി കുടില്‍ കെട്ടാന്‍ ശ്രമിച്ചത്. ഇവരെ എസ്റ്റേറ്റ് തൊഴിലാളികള്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി.ശെൽവരാജ് ഉൾപ്പെടെ 59 പേരെ അറസ്റ്റു ചെയ്തു.ബാക്കിയുള്ളവർ രക്ഷപ്പെട്ടു.കുടിൽ കെട്ടുന്നത് തടഞ്ഞ തൊഴിലാളികൾക്കുനേരെ കല്ലേറു നടത്തി.ഇതിൽ നാലു തൊഴിലാളികൾക്കു പരിക്കേറ്റു.പുനലൂർ ,തെന്മല,റാന്നി ഭാഗത്തുള്ളവരായിരുന്നു കയ്യേറ്റക്കാരിൽ അധികവും കുടിൽ നിർമ്മിക്കാൻ ആവശ്യമായ സാധനങ്ങൾ അരി,ഭക്ഷണ സാധനങ്ങൾ,തുണി എന്നിവയും ഇവർ കരുതിയിരുന്നു.എരുമേലി-റാന്നി പാതവഴിയായിരുന്നു ഇവർ എസ്റ്റേറ്റിലേയ്ക്ക് കടന്നത്..വഴിയാത്രക്കാരാണ് ഇവരെ ആദ്യം കണ്ടത്.ഇവർ അറിയിച്ചതനുസരിച്ചാണ് എസ്റ്റേറ്റ് തൊഴിലാളികൾ എത്തിയത്.