അസമില്‍ ബോട്ടപകടത്തില്‍ മുപ്പതിലേറെപ്പേര്‍ മരിച്ചു

single-img
30 April 2012

ദിസ്പുര്‍: അസമില്‍ ബോട്ടപകടത്തില്‍ മുപ്പതിലേറെപ്പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. അപകടത്തില്‍പ്പെട്ട 32 പേരെ രക്ഷപ്പെടുത്തി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. ബ്രഹ്മപുത്ര നദിയിലാണ് ബോട്ട് മുങ്ങി അപകടം ഉണ്ടായത്. വൈകുന്നേരം അഞ്ച് മുപ്പതോടെയായിരുന്നു അപകടം. ഇരുന്നൂറോളം പേര്‍ സഞ്ചരിച്ച ബോട്ടാണ് മുങ്ങിയത്. സൈന്യം രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.