ആദർശ് ഫ്ലാറ്റ് അഴിമതി:ചവാനെതിരെ കേസ്

single-img
30 April 2012

ആദർശ് ഫ്ലാറ്റ് കുംഭകോണവുമായി ബന്ധപ്പെട്ട് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാൻ ഉൾപ്പെടെ 13 പേർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ കേസ്.സാമ്പത്തിക തിരിമറി നിരീധന നിയമപ്രകാരം സാമ്പത്തിക തിരിമറിയ്ക്കാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.ഈ കേസ് അന്വേഷിക്കുന്ന സിബിഐ തയ്യാറാക്കിയ റിപ്പോർട്ടിലും ഇവർ തന്നെയാണ് പ്രതികൾ.എന്നാൽ സിബിഐ അന്വേഷണം തീർന്നാൽ മാത്രമേ തുടർ നടപടികൾ സാധ്യമാകൂ.ഇത് എൻഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചിട്ടുണ്ട്.കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ജവാന്മാരുടെ വിധവകൾക്കായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിൽ അനധികൃതമായി രാഷ്ട്രീയക്കാർ ഫ്ലാറ്റ് കൈക്കലാക്കിയെന്നും കൂടാതെ നിയമ വിരുദ്ധമാണ് ഫ്ലാറ്റിന്റെ നിർമ്മാണമെന്നും ആണ് ആരോപണം.ഈ കേസിൽ പ്രവീൺ വാടെങ്കാർ,സിംപ്രീത് സിങ് എന്നിവർ സമർപ്പിച്ച ഹർജിയിൽ കോടതിയാണ് കേസ് രജിസ്റ്റർ ചെയ്യാൻ എൻഫോഴ്സ്മെന്റിനോട് ആവശ്യപ്പെട്ടത്.