ആരുഷി വധം:നുപുര്‍ കീഴടങ്ങി

single-img
30 April 2012

ആരുഷി-ഹേംരാജ് ഇരട്ടക്കൊലക്കേസില്‍ ആരുഷിയുടെ നൂപുര്‍ തല്‍വാര്‍ ഗാസിയാബാദ്‌ സിബിഐ കോടതിയില്‍ കീഴടങ്ങി.കോടതി ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നൂപുര്‍ തല്‍വാറിന്റെ ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കും.ഗാസിയാബാദ് കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്റിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞദിവസം തള്ളിയിരുന്നു.2008 മെയ് 15നു രാജേഷ് തല്‍വാറിന്റെയും നൂപുര്‍ തല്‍വാറിന്റെയും ഏക മകളായ പതിനാലുകാരി ആരുഷിയെ നോയ്ഡയിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു