അമിതാഭ് ബച്ചനും രേഖയും ഒന്നിക്കുന്നു.

single-img
30 April 2012

ബോളിവുഡിന്റെ പ്രണയജോഡികളായിരുന്ന രേഖയും അമിതാഭും വീണ്ടും ഒന്നിക്കുന്നു.മികച്ച ഒരു കഥ ലഭിക്കുകയാണെങ്കിൽ ഒരുമിച്ച് അഭിനയിക്കുന്നതിൽ യാതൊരു മടിയുമില്ലെന്ന് അമിതാഭ് പറഞ്ഞു.ഡിപ്പാർട്ട്മെന്റ് എന്ന തന്റെ പുതിയ സിനിമയുടെ പ്രചരണ പരിപാടിക്കിടെയാണ് ബിഗ് ബി തന്റെ മനസ് തുറന്നത്.രേഖയുമായുള്ള പ്രണയം തകർന്നതിനു ശേഷം രണ്ടുപേരും ഇതുവരെയും ഒരുമിച്ചഭിനയിച്ചിരുന്നില്ല. 1981 -ൽ ഇറങ്ങിയ സിൽസില എന്ന ചിത്രത്തിൽ ആയിരുന്നു ഈ പ്രണയജോഡികൾ അവസാനം ഒരുമിച്ചഭിനയിച്ചത്.ഈ സിനിമയുടെ പ്രമേയവും ഇവർ തമ്മിലുള്ള അടുപ്പംതന്നെയായിരുന്നു.അതിൽ കാമുകിയുടെ റോളിൽ രേഖ അഭിനയിച്ചപ്പോൾ ഭാര്യയായി അഭിനയിച്ചത് ജയബച്ചനായിരുന്നു.