പക്ഷിയിടിച്ചതിനെ തുടർന്ന് വിമാനം കരിപ്പൂരിൽ തിരിച്ചിറക്കി

single-img
30 April 2012

കരിപ്പൂർ: കരിപ്പൂരിൽ നിന്നും ദുബായിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്ന് തിരിച്ചിറക്കി. തിങ്കളാഴ്ച്ച രാവിലെ 10:30 ഓടെയായിരുനു സംഭവം. പറന്നുയർന്ന വിമാനത്തിൽ പക്ഷി ഇടിച്ചതിനെത്തുടർന്ന് വിമാനത്തിന്റെ ഒരു യന്ത്രത്തിന് തകരാർ സംഭവിക്കുകയായിരുന്നു. ഉടൻ തന്നെ പൈലറ്റ് ലാൻഡിങ്ങിനു അനുമതി വാങ്ങിക്കുകയും വിമാനം സുരക്ഷിതമായി നിലത്തിറക്കുകയും ചെയ്തു.വിമാനത്തിലെ യാത്രക്കാരെ ഹോട്ടലിലേയ്ക്ക് മാറ്റിയതായി എയർ ഇന്ത്യ അറിയിച്ചു.ഇവർക്ക് പോകാനായി വേറെ വിമാനം ഏർപ്പെടുത്തുമെന്നും അവർ അറിയിച്ചു.