വെട്രിമാരന്റെ അടുത്ത ചിത്രത്തിലും ധനുഷ് തന്നെ നായകന്‍

single-img
29 April 2012

ദേശീയ ചലച്ചിത്രപുരസ്‌കാരം നേടിയ സംവിധായകന്‍ വെട്രിമാരന്റെ അടുത്ത ചിത്രത്തില്‍ ധനുഷ് തന്നെ നായകനാകുമെന്ന് സൂചനകള്‍. ധനുഷിനെ നായകനാക്കി വെട്രിമാരന്‍ സംവിധാനം ചെയ്ത ആടുകളത്തിനാണ് 2011 ലെ ദേശീയ ചലച്ചിത്രപുരസ്‌കാരം ലഭിച്ചത്. ചിത്രത്തിലെ അഭിനയത്തിനു ധനുഷിനു മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു. മികച്ച തിരക്കഥയ്ക്കടക്കം ആറു ദേശീയ അവാര്‍ഡുകള്‍ ആടുകളം നേടി.

ആടുകളത്തിനു ശേഷം ചിമ്പുവിനെ നായകനാക്കി വാടാ ചെന്നൈ എന്ന പേരില്‍ ചിത്രം സംവിധാനം ചെയ്യാനാണ് ആദ്യം വെട്രിമാരന്‍ പ്ലാനിട്ടിരുന്നത്. പിന്നീട് ദയാനിധി അഴകിരിയുടെ നിര്‍മാണത്തില്‍ ധനുഷിനെ നായകനാക്കി ചിത്രം ഒരുക്കാന്‍ തീരുമാനിച്ചു. വെല്‍രാജാണ് ഛായാഗ്രഹണം. ജി.വി. പ്രകാശ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കും. ധനുഷ് തന്നെ നായകനായ, 2007ല്‍ റിലീസ് ചെയ്ത പൊല്ലാതവനാണ് വെട്രിമാരന്റെ ആദ്യചിത്രം. വെട്രിമാരന്‍ തന്നെയാണ് പുതിയ ചിത്രത്തിന്റെ തിരക്കഥാരചന നിര്‍വഹിക്കുന്നത്.