സുശീല്‍ കുമാര്‍ ഒളിമ്പിക്‌സിന്

single-img
29 April 2012

ബെയ്ജിംഗ് ഒളിമ്പിക്‌സില്‍ ഇന്ത്യയെ വെങ്കലമെഡല്‍ അണിയിച്ച സുശീല്‍ കുമാര്‍ ഇത്തവണയും ഒളിമ്പിക് ബര്‍ത്ത് ഉറപ്പാക്കി. ചൈനയിലെ തൈയൂണില്‍ നടന്ന യോഗ്യതാ മത്സരത്തില്‍ 66 കിലോഗ്രാം വിഭാഗത്തില്‍ വിജയിയായതോടെയാണ് സുശീലിനു യോഗ്യതയായത്. ജോര്‍ജിയയുടെ ഒട്ടാര്‍ തുഷിഷ് വില്ലിയെ ഫൈനലില്‍ 3-0നു പരാജയപ്പെടുത്തിയാണ് സുശീല്‍ ഒളിമ്പിക് യോഗ്യത സ്വന്തമാക്കിയത്. ഈ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നപ്പോള്‍ത്തന്നെ സുശീല്‍ യോഗ്യത സ്വന്തമാക്കിയിരുന്നു. ലണ്ടനില്‍ സ്വര്‍ണം നേടാനുള്ള സാധ്യതയുണെ്ടന്ന് അമേരിക്കയിലെ ഒളിമ്പിക് സെന്ററില്‍ കഴിഞ്ഞ രണ്ടു മാസമായി കഠിന പരിശീലനത്തിലായിരുന്ന സുശീല്‍ പറഞ്ഞു. പുതിയ ശൈലി അവലംബിച്ചതാണ് തന്റെ വിജയത്തിനു കാരണമെന്ന് സുശീല്‍ പ്രതികരിച്ചു. സുശീലും ബോക്‌സിംഗ് താരം വിജേന്ദറുമാണ് ബെയ്ജിംഗില്‍ ഇന്ത്യക്കുവേണ്ടി വെങ്കലമെഡല്‍ നേടിയവര്‍.