കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ഏഴു റണ്‍സ് ജയം

single-img
29 April 2012

പഞ്ചാബ് കിംഗ്‌സ് ഇലവന്‍ വിജയപാതയില്‍ തിരിച്ചെത്തി. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഏഴു റണ്‍സിന് പഞ്ചാബ് കിംഗ്‌സ് ഇലവന്‍ കീഴടക്കി. ആദ്യം ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തു. ചെന്നൈയുടെ മറുപടി 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സില്‍ അവസാനിച്ചു. 56 റണ്‍സെടുത്ത് പഞ്ചാബ് ബാറ്റിംഗ് നിരയുടെ നെടുന്തൂണായ മന്‍ദീപ് സിംഗാണ് മാന്‍ ഓഫ് ദ മാച്ച്.