ഭൂമിദാനവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യമില്ല:മുഖ്യമന്ത്രി

single-img
29 April 2012

കോഴിക്കോട്: കോഴിക്കോട് സർവ്വകലാശാല വിവാദവുമായ ബന്ധപ്പെട്ട ഭൂമി ദാനത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു.കാലിക്കറ്റ് സർവ്വകലാശാലയുടെ ഭൂമിയിൽ നിന്നും അല്പം പോലും നഷ്ട്ടപ്പെട്ടിട്ടില്ല.അങ്ങനെയൊരു അവസ്ഥ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂമി വിട്ടുകൊടുക്കണമെങ്കിൽ മന്ത്രിസഭാതീരുമാനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം ആവശ്യമാണെന്നു കഴിഞ്ഞദിവസം കോൺഗ്രസ് നേതാവ് കെ.മുരളീധരൻ ആവശ്യപ്പെട്ടിരുന്നു.എൻഡോസൾഫാനെ അനുകൂലിച്ച് കത്ത് എഴുതിയവർക്കെതിരെ കർശന നിലപാട് ഏടുക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.