മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ പ്രതിസന്ധി പരിഹരിക്കാന്‍ നടപടിയായതായി കെ.വി. തോമസ്

single-img
29 April 2012

മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിച്ചതായി മന്ത്രി കെ.വി. തോമസ് അറിയിച്ചു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ണെണ്ണ ആവശ്യമുള്ള മത്സ്യത്തൊഴിലാളികളുടെ കണക്കെടുത്ത് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് പാചക ആവശ്യത്തിനാണ് മണ്ണെണ്ണ അനുവദിക്കുന്നതെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ വേണമെങ്കില്‍ സംസ്ഥാനം പ്രത്യേകം അപേക്ഷ നല്‍കണമെന്നും നേരത്തെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.