ഇൻഡോറിൽ ബോട്ട് മുങ്ങി രണ്ട് മരണം

single-img
29 April 2012

ഇൻഡോർ: ഇൻഡോറിലെ മഹേശ്വറിനു അടുത്തായി നർമ്മദാ നദിയിൽ ബോട്ട് മുങ്ങി രണ്ട് പേർ മരിച്ചു.ബാങ്ക് ജീവനക്കാരായ 11 പേരാണ് ബോട്ടിലുണ്ടായിരുന്നത്.ഇവരിൽ ഏഴു പേർ നീന്തി രക്ഷപ്പെട്ടു. ബാക്കി രണ്ട് പേരെ കാണാതായി.ഇവർക്കു വേണ്ടി തിരച്ചിൽ തുടരുകയാണ്. ബാങ്കിന്റെ പ്രത്യേക പരിശീലനവുമായി ബന്ധപ്പെട്ട് ഇൻഡോറിൽ എത്തിയതായിരുന്നു ഇവർ.പത്തനംതിട്ട റാന്നി അയിരൂര്‍ സ്വദേശി സൗരവ് മോഹന്‍(23), നോര്‍ത്ത് പറവൂര്‍ സ്വദേശി പ്രേം കിരണ്‍ എന്നിവരാണ് മരിച്ചത്.തിങ്കളാഴ്ച്ച പുലർച്ചെയാണ് അപകടമുണ്ടായത്.അപകട കാരണം വ്യക്തമായിട്ടില്ല.