കൂറുമാറ്റം രാജ്യത്തിന് തന്നെ അപമാനകരം:വി.എസ്.

single-img
28 April 2012

ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മത്സ്യതൊഴിലാളികൾ മരിച്ച കേസിലെ കൂറുമാറ്റം രാജ്യത്തിന് തന്നെ അപമാനകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ.കേസ് അട്ടിമറിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാറും കേന്ദ്ര സർക്കാരും സ്വീകരിച്ചത്.കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ഇറ്റാലിയൻ അധികൃതരുമായി ഉണ്ടാക്കിയ കരാർ ഗൂഡാലോചനയുടെ ഭാഗമാണെന്നും അദേഹം ആരോപിച്ചു.അത്തരമൊരു കരാർ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അറിയാതെ ഉണ്ടാകില്ല.അതിനുള്ള ഒത്താശ സർക്കാറുകൾ തന്നെയാണ് ചെയ്ത് കൊടുത്തത്.  കാലിക്കറ്റ് സർവകലശാലയിലെ ഭൂമിദാനം മന്ത്രിയുടെയും വിസിയുടെയും അറിവോടെയാണെന്ന് തെളിഞ്ഞതായും അദേഹം കുറ്റപ്പെടുത്തി.