പ്രസ്താവനയുമായി സുധീരൻ

single-img
28 April 2012

പരസ്യ പ്രസ്താവനകൾ പാടില്ലെന്ന നേതൃത്വത്തിന്റെ താക്കീത് മറികടന്ന് യു ഡി എഫിൽ വീണ്ടും പ്രസ്താവനയുടെ സമയം.ഇത്തവണ  കോൺഗ്രസിന്റെ മുതിർന്ന വി.എം.സുധീരന്റെ ഊഴം.പ്രത്യക്ഷമായും പരോക്ഷമായും ജാതി മത വർഗ്ഗീയ ശക്തികളെ ആശ്രയിക്കേണ്ട നിലയാണ് വന്നിരിക്കുന്നതെന്നാണ് അദേഹം പറഞ്ഞത്.ഇത്തരം ശക്തികൾ രാഷ്ട്രീയ നേതൃത്വത്തിന്റെ ദൌർബല്യങ്ങളെ മുതലെടുക്കുകയാണെന്നും സുധീരൻ കൂട്ടിച്ചേർത്തു.കൂടാതെ മുന്നണികൾ മാറി വന്നാലും അഴിമതി കൂടുന്നതല്ലാതെ കുറയുന്നില്ലെന്നും അദേഹം അഭിപ്രായപ്പെട്ടു.