സ്വര്‍ണവും പണവും തട്ടിയെടുത്ത യുവതി പിടിയില്‍

single-img
28 April 2012

ചെങ്ങന്നൂരില്‍ ലക്ഷങ്ങള്‍ വിലപിടിപ്പുള്ള  സ്വര്‍ണവും   പണവും  തട്ടിയെടുത്ത യുവതി പോലീസ് പിടിയിലായി.  എണ്ണക്കാട്  പെരിങ്ങിലിപ്പുറം  നാനാശ്ശേരി വീട്ടില്‍ പ്രിയങ്ക (26)നെ ചെങ്ങന്നൂര്‍  എസ്.ഐ മഞ്ചുലാലിന്റെ  നേതൃത്വത്തിലുള്ള സംഘമാണ്  ഇന്നലെ പിടികൂടിയത്.

32 പവന്റെ സ്വര്‍ണഭരണങ്ങള്‍  പ്രിയങ്ക വാങ്ങിയതിനുശേഷം  അത് തിരിച്ചു നല്‍കിയില്ലായെന്ന ഒരു വര്‍ഷം മുമ്പ് സുഗതനിവാസില്‍  സുഗതാബാലന്റെ  പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.  പോലീസ് അന്വേഷണം നടത്തിയെങ്കിലും  പ്രിയങ്കയെ  കണ്ടെത്താനായില്ല.  ഇന്നലെ   പെരിങ്ങപ്പുറത്തുള്ള  വീട്ടില്‍  പ്രിയങ്ക എത്തിയെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് ഇവരെ പിടികൂടുകയായിരുന്നു.  പ്രിയങ്കയ്‌ക്കെതിരെ ആലപ്പുഴ ജില്ലയിലെ കരീലക്കുളങ്ങര പോലീസ് സ്‌റ്റേഷനിലും പരാതിയുണ്ട്.  ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സൗഹൃദം നടിച്ച്  പല ആളുകളുടെ  കൈയില്‍ നിന്നും  സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത്  ആടമ്പരജീവിതം നയിക്കുകയായിരുന്നു ഇവരെന്ന് പോലീസ് പറഞ്ഞു.