കാന്തപുരത്തിന്റെ കേരളയാത്രയ്ക്ക് തലസ്ഥാനത്ത് ആവേശ്വജ്വലമായ സമാപനം

single-img
28 April 2012

അണികളുടെ ആവേശപ്രകടനത്തിന്റെ അകമ്പടിയോടെ കാന്തപുരംഎ.പി.അബൂബക്കർ മുസലിയാരുടെ നേതൃത്വത്തിൽ നടന്ന കേരളയാത്രയ്ക്ക് തലസ്ഥാനത്ത് സമാപനമായി.മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്.തിരുവനന്തപുരം മേജർ ആർച്ച് ബിഷപ്പ് ബസേലിയോസ് മാർ ക്ലീമിസ് കത്തോലിക്കബാവ,ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവർ മുഖ്യാതിഥികളായിരുന്നു.കാന്തപുരത്തിന്റെ നേതൃത്വത്തിൽ മാനവിക പ്രതിജ്ഞയെടുക്കുകയും ചെയ്തു.ഒരു ലക്ഷത്തോളം പേർ പങ്കെടുത്ത പങ്കെടുത്ത സമാപന സംഗമത്തിനാണ് അനന്തപുരി വേദിയായത്.പ്രത്യേകം യൂണിഫോം ധരിച്ച കാൽ ൽക്ഷം സ്നേഹസംഘം പ്രവർത്തകരുടെ മാർച്ചോടെയാണ് പരിപാടികൾക്ക് തുടക്കമായത്.ഇത് പുത്തരിക്കണ്ടത്ത് നിന്നാണ് തുടങ്ങിയത്.പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള അനുയായികളെ കൊണ്ട് നിറഞ്ഞിരുന്നു.കനത്ത മഴയെ അവഗണിച്ചും രാവിലെ മുതൽ അണികൾ ഇവിടേയ്ക്ക് എത്തിച്ചേരുകയായിരുന്നു.ഇത് കാരണം ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു.ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ആലംകോട്ടെ സ്വീകരണത്തിന് ശേഷമാണ് യാത്ര തലസ്ഥാന ജില്ലയിലേയ്ക്ക് കടന്നത്.

സമാപന സമ്മേളനത്തിൽ യാത്രയുടെ എക്സിക്യൂട്ടീവ് കൺ വീനർ സുലൈമാൻ സഖാഫി സ്വാഗതം പറഞ്ഞ ചടങ്ങിൽ സമസ്ത കേരള ജം ഇയ്യത്തുൾ ഉലമ പ്രസിഡന്റ് സയ്യിദ് അബ്ദുർ റഹ്മാൻ അൽബുഖാരി അധ്യക്ഷനായിരുന്നു..മന്ത്രിമാരായ ആര്യ്യാടൻ മുഹമ്മദ്,വി.എസ്.ശിവകുമാർ,കെ.പി.സി.സി.പ്രസിഡന്റ് രമേശ് ചെന്നിത്തല,ശശി തരൂർ എം.പി.എം.എൽ.എ.മാരായ കെ.മുരളീധരൻ,വി.ശിവങ്കുട്ടി,വർക്കല കഹാർ,പാലോട് രവി,സി.ദിവാകരൻ,മുന്മന്ത്രിമാരായ എം.വിജയ കുമാർ,വി.സുരേന്ദ്രൻ പിള്ള,കെ.ഇ.ഇസ്മായിൽ എം.പി.,ആർ എസ് പി ദേശീയ ജനറൽ സെക്രട്ടറി പ്രൊ.ടി.ജെ.ചന്ദ്രചൂഡൻ എന്നിവർ സംസാരിച്ചു.