കൽ‌പ്പനയും അനിലും വേർപിരിഞ്ഞതായി സൂചന

single-img
28 April 2012

ഉർവ്വശി മനോജ് കെ ജയൻ എന്നിവർക്ക് പിന്നാലെ ഉർവ്വശിയുടെ സഹോദരി കൽ‌പ്പനയും അനിലുമായുള്ള ബന്ധം വേർപെടുത്തിയതായി സൂചന.എന്നാൽ ഈ വാർത്ത കൽ‌പ്പനയും അനിലും സ്ഥിരീകരിച്ചിട്ടില്ല.ഇരുവരും വഴിപിരിഞ്ഞു എന്ന വാർത്ത നേരത്തെയും പ്രചരിച്ചിരുന്നു. പക്ഷെ ആ വാർത്ത കൽ‌പ്പന തള്ളിക്കളഞ്ഞിരുന്നു.സാധാരണ കുടുംബ വഴക്കു മാത്രമാണെന്നും തങ്ങൾ വേർപിരിഞ്ഞിട്ടില്ലെന്നും കൽ‌പ്പന പറഞ്ഞിരുന്നു.അതിനു ശേഷമാണ് ഇപ്പോൾ ഇത്തരത്തിലുള്ള ഒരു വാർത്ത പുറത്തു വന്നത്.
കൽ‌പ്പനയും ഭർത്താവ് അനിലും ഒരുമിച്ച് തന്നെയാണ് കോടതിയിൽ ഡൈവോഴ്സ് പെറ്റീഷൻ ഫയൽ ചെയ്തത്.അനിലിന് ബാംഗ്ലൂരിലെ ഒരു വ്യവസായിയായ സ്ത്രീയുമായുള്ള ബന്ധമാണ് വിവാഹമോചനത്തിന് കാരണമെന്നാണ് പറയുന്നത്.ഇവർക്ക് ഏഴാം ക്ലാസിൽ പഠിക്കുന്ന ശ്രീമയി എന്ന മകളുമുണ്ട്.