എൻഡോസൾഫാൻ:മെയ് 5ന് കാസർകോട് ഹർത്താൽ

single-img
28 April 2012

എൻഡോസൾഫാൻ പഠന റിപ്പോർട്ട് തിരുത്താനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് കാസർകോട് മെയ് അഞ്ചിന് ഹർത്താൽ.കോഴിക്കോട് മെഡിക്കൽ കോളേജ് നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് തിരുത്താൻ സർക്കാർ തലത്തിൽ നീക്കം നടക്കുന്നതായുള്ള വാർത്തകളാണ് പുറത്ത് വന്നത്.ഇന്ത്യാവിഷൻ ചാനൽ ആണ് ഇത് പുറത്ത് കൊണ്ട് വന്നത്.റിപ്പോർട്ടിൽ തിരുത്തൽ വരുത്തണമെന്ന് സർക്കാർ ആവശ്യമുന്നയിക്കുന്ന കത്ത് ആണ് ചാനൽ പുറത്ത് വിട്ടത്.എൻഡോസൾഫാൻ കമ്പനി പ്രതിനിധി എസ്.ഗണേശനുമായി ആലോചിച്ച് റിപ്പോർട്ടിൽ മാറ്റങ്ങൾ വരുത്തണമെന്നാണ് കത്തിൽ സർക്കാർ പറഞ്ഞിരിക്കുന്നത്.കാസർകോട്ടെ 11 പഞ്ചായത്തുകളിൽ ഡിവൈഎഫ്ഐ ആണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.എൻഡോസൾഫാൻ പ്രശ്നത്തിൽ സർക്കാർ സ്വന്തം ജനങ്ങളെ ഒറ്റുകൊടുക്കുകയാണെന്നും സർക്കാറിന്റെ നിലപാട് അതിശയിപ്പിക്കുന്നതാണെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് പറഞ്ഞു.