ബംഗാരു ലക്ഷ്മണിന് നാല് വർഷം തടവും ഒരു ലക്ഷം പിഴയും

single-img
28 April 2012

ആയുധ ഇടപാട് അഴിമതി കേസിൽ ബിജെപി മുൻ ദേശീയ അധ്യക്ഷൻ ബംഗാരു ലക്ഷ്മണിന് നാല് വർഷം തടവ്.ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം.ഡൽഹി സിബിഐ പ്രത്യേക കോടതിയുടേതാണ് വിധി.കഴിഞ്ഞ ദിവസം ലക്ഷ്മൺ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു.ഇന്നലെ തന്നെ തിഹാർ ജയിലിലേയ്ക്ക് കൊണ്ട് പോയിരുന്ന അദേഹത്തെ വിധി കേൾക്കാൻ കോടതിയിലെത്തിച്ചിരുന്നു. കുറച്ച് സമയത്തിനകം വീണ്ടും ജയിലിലേയ്ക്ക് കൊണ്ട് പോകും.ലക്ഷ്മണയുടെ ജാമ്യാപേക്ഷ ഇനി ഡൽഹി ഹൈക്കോടതിയാണ് പരിഗണിക്കേണ്ടത്.2001 ൽ ആണ് തെഹൽക്ക മാധ്യമ സംഘത്തിന്റെ ഒളിക്യാമറ ദൃശ്യങ്ങളിൽ ആയുധ ഇടപാടിന് മധ്യസ്ഥത നിൽക്കുന്നതിനായി കോഴ വാങ്ങുന്ന ബംഗാരു ലക്ഷ്മണിന്റെ രൂപം ഇന്ത്യ കണ്ടത്.ഏറെ വിവാദങ്ങളുയർത്തിയ വെളിപ്പെടുത്തലിനെ തുടർന്ന് ബിജെപി അധ്യക്ഷൻ സ്ഥാനം ഒഴിയേണ്ടി വന്ന ലക്ഷ്മൺ അന്വേഷണം നേരിടുകയായിരുന്നു.ഇന്ത്യയിൽ ആദ്യമായാണ് ഒരു നേതാവ് ഒളി ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ശിക്ഷിക്കപ്പെടുന്നത്.അഴിമതിയുടെ പേരിൽ കോൺഗ്രസിനെതിരെ വിമർശനമുതിർക്കുന്ന ബി ജെ പിയ്ക്ക് ബംഗാരു ലക്ഷ്മൺ സംഭവം വലിയ ക്ഷീണമായിരിക്കുകയാണ്.