കുടിവെള്ള ടാങ്കറുകൾക്ക് ലൈസൻസ്

single-img
27 April 2012

സംസ്ഥാനത്ത് കുടിവെള്ള വിതരണം നടത്തുന്ന ടാങ്കറുകൾക്ക് ലൈസൻസ് ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു.തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്കാണ് ലൈസൻസ് അനുവദിക്കാനുള്ള അധികാരമുള്ളത്.കൂടാതെ ടാങ്കറുകളിലെത്തുന്ന ജലത്തിന്റെ സ്രോതസുകൾ പരിശോധിക്കാനും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക് അധികാരം നൽകിയിട്ടുണ്ടെന്ന് അദേഹം പറഞ്ഞു.ടാങ്കറുകളിലൂടെ സംസ്ഥാനത്ത് മലിനജലം വിതരണം ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടിയെന്നും മുഖ്യമന്ത്രി അറിയിച്ചു.