കലക്ടറുടെ മോചനം : പുതിയ ഉപാധിയുമായി മാവോയിസ്റ്റുകൾ

single-img
27 April 2012

റായ്പുർ:ഛത്തീസ്ഗഡിൽ നിന്നും മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി ബന്ധിയാക്കപ്പെട്ട സുക്മ ജില്ലാ കളക്ടർ അലക്സ് പോളിന്റെ മോചനവുമായി ബന്ധപ്പെട്ട് മാവോയിസ്റ്റുകൾ പുതിയ ഉപാധി മുന്നോട്ടു വെച്ചിരിക്കുകയാണ്.നേരത്തെ ആവശ്യപ്പെട്ട എട്ടു മാവോയിസ്റ്റുകളുടെ മോചനത്തിനു പുറമെ തടവിലുള്ളവരിൽ നിന്നും ഒൻപതു പേരെ കൂടി വിട്ടയയ്ക്കണമെന്നാണ് ആവശ്യം.മാവോയിസ്റ്റ് പ്രധിനിധികളുമായി സർക്കാർ നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതായും റിപ്പോർട്ടുണ്ട്.ആസ്മ രോഗിയായ കളക്ടറുടെ ആരോഗ്യ നില മോശമാണെന്നു അവർ അറിയിച്ചതിനെ തുടർന്ന് ആവശ്യമായ മരുന്നുകൽ സർക്കാർ എത്തിച്ചു കൊടുത്തിരുന്നു.സർക്കാറിന് ഇവർ നൽകിയ സമയപരിധി ബുധനാഴ്ച്ച അവസാനിച്ചിരുന്നു.