പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി.

single-img
27 April 2012

തിരുവനന്തപുരം:ഈ മാസം 30 ന് അവസാനിക്കുന്ന പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി.893 റാങ്ക് പട്ടികകളുടെ കാലവധിയാണ് ഒരു വർഷം നീട്ടിയത്.പി എസ് സി ചെയർമാന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി എടുത്തത്.നിർദ്ദേശം അടുത്ത മാസം ഏഴിനു ചേരുന്ന കമ്മിഷൻ യോഗത്തിന്റെ പരിഗണയിൽ വിട്ടിട്ടുണ്ട്.അടുത്തമാസം ഏഴിനു ചേരേണ്ട പി എസ് സി യോഗമാണ് അന്തിമ തീരുമാനം എടുക്കുക.സമയപരിധിയുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കമ്മീഷനാണെന്ന് ചെയർമാൻ ഡോ.കെ.എസ് രാധാകൃഷ്ണൻ പറഞ്ഞു.