മമ്മൂട്ടിയുടെ മകൻ,ലാലിന്റെയും

single-img
27 April 2012

മലയാള ചലച്ചിത്ര ലോകത്തെ ഒരു സൂപ്പർ താരത്തിന്റെ മകൻ മറ്റൊരു സൂപ്പർ താരത്തിന്റെ മകനായെത്തുന്ന കാഴ്ച ഉടൻ തന്നെ യാഥാർഥ്യമാകും.സെക്കന്റ് ഷോയെന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ മമ്മൂട്ടി പുത്രൻ ദുൽഖർ സൽമാന്റെയും മോഹൻലാലിന്റെയും ജോഡിയാണ് മലയാളി പ്രേക്ഷകർക്ക് മുന്നിൽ കൌതുകവുമായി എത്തുക.ഹിറ്റ് മേക്കർ പ്രിയദർശന്റെ അടുത്ത മലയാള ചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നത്.സെവൻ ആർട്സിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം ഈ വർഷം ആഗസ്തിൽ ചിത്രീകരണം ആരംഭിക്കും.ക്രിസ്തുമസോടു കൂടി തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ദുൽഖറിന്റെ രണ്ടാമത്തെ ചിത്രമായ റോഷൻ ആൻഡ്രൂസിന്റെ “ഉസ്താദ് ഹോട്ടൽ” അടുത്ത മാസം 11ന് തിയറ്ററുകളിലെത്തും.മോഹൻ ലാലിന്റെ മകനായെത്തുന്നതിന് മുൻപ് നവാഗത സംവിധായകനായ കണ്ണൻ ഒരുക്കുന്ന “ജൂൺ” എന്ന ചിത്രത്തിലും ദുൽഖർ അഭിനയിക്കും.ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള പ്രേക്ഷകരെയും സംവിധായകരെയും കൈയിലെടുക്കുന്ന പ്രകടനമാണ് ദുൽഖർ കാഴ്ചവച്ചിരിക്കുന്നത്.മോഹൻ ലാലിന്റെ മകനായി മമ്മൂട്ടിയുടെ മകനെത്തുമ്പോൾ മൂന്ന് താരങ്ങളുടെയും ആരാധകർക്ക് അത് ആഘോഷത്തിനുള്ള വകയായും.