എം.കെ. രാഘവന്റെ വിജയം സുപ്രീം കോടതി ശരിവച്ചു

single-img
27 April 2012

കോഴിക്കോട്‌ ലോക്‌സഭ മണ്ഡലത്തില്‍ നിന്നുള്ള കോൺഗ്രസ് എംപി എം.കെ രാഘവന്റെ തെരഞ്ഞെടുപ്പ്‌ വിജയം സുപ്രീം കോടതി ശരിവച്ചു.എതിര്‍സ്ഥാനാര്‍ഥി സിപിഎമ്മിലെ മുഹമ്മദ് റിയാസിന്റെ ഹര്‍ജി കോടതി തള്ളിക്കൊണ്ടാണു ഉത്തരവ് വന്നിരിക്കുന്നത്.തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ തന്നെ അപകീർത്തിപ്പെടുത്തിയെന്ന് കാണിച്ചാണു ഡിവൈഎഫ്‌ഐ നേതാവും എതിര്‍ സ്ഥാനാര്‍ഥിയുമായ മുഹമ്മദ്‌ റിയാസ്‌ ഹര്‍ജി സമര്‍പ്പിച്ചത്