ഷുക്കൂർ വധം മറയ്ക്കാനാണു സിപിഎമ്മിന്റെ ശ്രമമെന്ന് കുഞ്ഞാലികുട്ടി

single-img
27 April 2012

മാക്സിസ്റ്റ് പാർട്ടി കോടതി വിചാരണ നടത്തി കൊലപ്പെടുത്തിയ ഷുക്കൂർ വധം മറച്ച് വെയ്ക്കാനാണു ലീഗിനെതിരെ തീവ്രവാദ ആരോപണം പിണറായി വിജയൻ നടത്തുന്നതെന്ന് കുഞ്ഞാലി കുട്ടി.മനുഷ്യത്വ രഹിതമായ സംഭവമാണു ഷുക്കൂർ വധത്തിൽ കണ്ടത്.ഷുക്കൂർ വധം ചർച്ച ചെയ്യപ്പെടുന്നത് സി.പി.എമ്മിനു വലിയ വിഷമം സൃഷ്ടിക്കപ്പെടുമെന്നത് കൊണ്ടാണു ലീഗിനെതിരെ ആരോപണവുമായി അവർ വരുന്നതെന്ന് കുഞ്ഞാലികുട്ടി പറഞ്ഞു.ലീഗിനു തീവ്രവാദമില്ലെന്നും മാക്സിസ്റ്റ് അണികൾ വർഗ്ഗീയവാദികളാകുന്നത് പരിശോധിക്കേണ്ടത് സിപിഎം ആണെന്നും കുഞ്ഞാലി കുട്ടി പറഞ്ഞു