300 യൂണിറ്റിനു മേൽ വൈദ്യുതിക്ക് 10 രൂപ

single-img
27 April 2012

മാസം 300 യൂണിറ്റിൻ മുകളിൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കളിൽ നിന്നും അധിക നിരക്ക് ഈടാക്കും.300 യൂണിറ്റിനു മുകളിൽ ഉള്ള ഓരോ യൂണിറ്റിനും 10 രൂപ അധികം ഈടാക്കാന്‍ റഗുലേറ്ററി കമ്മിഷന്റേതാണു ഉത്തരവ്.മാസം 150 യൂണിറ്റിന് മുകളില്‍ 10 രൂപ ഈടാക്കാനുള്ള ബോര്‍ഡിന്റെ ശുപാര്‍ശ കമ്മീഷന്‍ തള്ളിക്കൊണ്ടാണു റഗുലേറ്ററി കമ്മിഷൻ ഉത്തരവിട്ടത്.ഒരു ലക്ഷത്തിലധികം ഉപയോക്‌താക്കളെ പുതിയ നിരക്ക്‌ വര്‍ധന ബാധിക്കും. ചെറുകിട വ്യവസായ സ്‌ഥാപനങ്ങള്‍ക്കും പത്തു ശതമാനം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇപ്പോള്‍ ഏര്‍പ്പെടുത്തിയ പത്തുശതമാനം പവര്‍കട്ട് കടകള്‍, ഹോട്ടലുകള്‍, ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍, കോളനികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ബാധകമാണ്.