സുബ്രഹ്മണ്യ സ്വാമിക്കെതിരെ കാർത്തിക് ചിദംബരം

single-img
27 April 2012

തനിക്ക് 2ജി അഴിമതിയിൽ പങ്കുണ്ടെന്ന് പ്രസ്താവന നടത്തിയ ജനത പാർട്ടി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയ്ക്കെതിരെ കാർത്തിക് ചിദംബരം നിയമനടപടിയ്ക്ക് ഒരുങ്ങുന്നു.കേന്ദ്ര മന്ത്രി പി.ചിദംബരത്തിന്റെ മകനാണ് കാർത്തിക്.ചിദംബരത്തിന്റെ സഹായത്തോടെ എയർസെൽ-മാക്സിസ് കരാറിൽ കാർത്തികിന്റെ കമ്പനിയായ അഡ്വാന്റേജ് സ്ട്രാറ്റജിക് അവിഹിത നേട്ടമുണ്ടാക്കി എന്ന് സ്വാമി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.ഇത് നിഷേധിച്ച കാർത്തിക് സ്വാമിക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണെന്ന് വ്യക്തമാക്കി.