കടൽകൊല:കേസെടുക്കാൻ അധികാരം ഉണ്ടെന്ന് കേരളം കോടതിയിൽ

single-img
27 April 2012

കടൽകൊല കേസിൽ ഇറ്റാലിയൻ നാവികർക്കെതിരെ കേസെടുക്കാൻ കേരളത്തിനു അധികാരം ഉണ്ടെന്ന് കേരളം സുപ്രീം കോടതിയിൽ അറിയിച്ചു.വെടിവെപ്പുണ്ടായത് ഇറ്റാലിയന്‍ കപ്പലിൽ നിന്നാണെങ്കിലും കുറ്റകൃത്യം നടന്നത് ഇന്ത്യന്‍ ബോട്ടിനുള്ളിലാണെന്നും അതുകൊണ്ട് തന്നെ കേസെടുക്കാന്‍ അവകാശമുണ്ടെന്നും സത്യവാങ്മൂലത്തില്‍ കേരളം വ്യക്തമാക്കി.കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് വെള്ളിയാഴ്ച രാവിലെ കേരളത്തിന് വേണ്ടി എം.ഡി ജോര്‍ജ് സത്യവാങ്മൂലം ഫയല്‍ ചെയ്തത്.കേവലം 50രൂപ മുദ്രപത്രത്തിന്റെ ഉറപ്പിൽ കപ്പൽ വിട്ട് കൊടുക്കാനാകില്ലെന്നും കേരളം കോടതിയെ അറിയിച്ചു