ആപ്പിളിന്റെ പുതിയ ഐപാഡ് ഇന്ത്യയിൽ

single-img
27 April 2012

ആപ്പിളിന്റെ പുതിയ ഐപാഡ് ഇന്ത്യൻ വിപണി കീഴടക്കാനെത്തി.കഴിഞ്ഞ മാസം അമേരിക്കയിൽ അവതരിപ്പിക്കപെട്ട പുതിയ മോഡലിന് വൻ വരവേൽ‌പ്പായിരുന്നു ലഭിച്ചത്.മുൻ മോഡലുകളെ അപേക്ഷിച്ച് നൂതന സംവിധാനങ്ങളുമായാണ് ഇത് എത്തിയിരിക്കുന്നത്.ഏറ്റവും പുതിയ സാങ്കേതിക വിദ്യയായ 4ജി കണക്ഷൻ,9.7 ഇഞ്ചിന്റെ റെറ്റിന ഡിസ്പ്ലെ,ആപ്പിളിന്റെ ഏറ്റവും പുതിയ പ്രോസസറായ എ 5എക്സ് തുടങ്ങി ഉപഭോക്താക്കൾക്കായി മികച്ച സൌകര്യങ്ങളാണ് ഐപാഡ് 3ൽ ലഭിക്കുക.30,500 രൂപയാണ് ഇന്ത്യൻ പിപണിയിലെ അടിസ്ഥാന വില.16 ജിബി,32ജിബി,64ജിബി എന്ന മൂന്ന് മോഡലുകളാണ് ലഭിക്കുക.ബ്ലാക്ക്,വൈറ്റ് കളറുകളിലായുള്ള പുതിയ ഐപാഡിന് ഇന്ത്യയിലും വൻ ജനപ്രീതി ലഭിക്കുമെന്നാണ് കരുതുന്നത്.