ഗാംഗുലിയും രാജ്യസഭയ്ക്ക് അർഹൻ:സിപിഐ

single-img
27 April 2012

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വിജയികളുടെ കൂട്ടമാക്കിയ മുൻ ക്യാപ്റ്റൻ സൌരവ് ഗാംഗുലിയെയും രാജ്യസഭയിലേയ്ക്ക് പരിഗണിക്കണമെന്ന് സിപിഐ.പാർലമെന്റിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.സച്ചിൻ തെണ്ടുൽക്കറിനെ രാജ്യസഭയിലേയ്ക്ക് നാമനിർദേശം ചെയ്തതുമായി ബന്ധപ്പെട്ട് പാർട്ടിയുടെ പാർലമെന്ററി നേതാവ് ഗുരുദാസ് ദാസ് ഗുപ്തയാണ് ഇത് പറഞ്ഞത്.സച്ചിന്റെ നാമനിർദേശത്തിൽ സന്തോഷിക്കുന്നതായും എന്നാൽ ഗാംഗുലിയെയും പരിഗണിക്കേണ്ടതാണെന്നും അദേഹം പറഞ്ഞു.ഗാംഗുലി മികച്ച ഫോമിലായിരുന്ന സമയത്ത് തന്നെ അത് വേണമായിരുന്നു.എന്നാൽ അതുണ്ടായില്ല.കായിക താരങ്ങൾക്കും കലാകാരന്മാർക്കും പുറമെ മറ്റ് വിഭാഗത്തിലെ മുൻ നിരക്കാരെയും രാജ്യസഭയിലേയ്ക്ക് നാമനിർദേശം ചെയ്യണമെന്നും ദാസ് ഗുപ്ത ആവശ്യപ്പെട്ടു.ഇന്നലെയാണ് സച്ചിനെയും നടി രേഖയെയും മറ്റും രാജ്യസഭയിലേയ്ക്ക് നാമനിർദേശം ചെയ്തത്.