മലയാളിക്ക് വധശിക്ഷ

single-img
27 April 2012

മലയാളി അക്കൌണ്ടിനെ കൊലപ്പെടുത്തിയ കേസിൽ മലയാളി ഡ്രൈവർക്ക് ദുബായിൽ വധശിക്ഷ.ദുബായി ഹോള്‍ഡിംഗ് ഗ്രൂപ്പില്‍ ഫിനാന്‍സ് മാനേജരായ പെരിങ്ങാവ് ചാങ്കര രാഘവന്റെ മകന്‍ സി.ആര്‍. ശശികുമാറി(45)നെയാണ് കുത്തിക്കൊലപ്പെടുത്തിയത്. തൃശൂര്‍ ചൂണ്ടല്‍ സ്വദേശിയുമായ നവാസിനെ(35) ആണ് ദുബായി ക്രിമിനല്‍ കോടതി വധശിക്ഷക്കു വിധിച്ചത്. ശരീരത്തില്‍ 30-ലേറെ തവണ കുത്തിയും ഹാമ്മര്‍ കൊണ്ട് എട്ടു തവണ തലയ്ക്കടിച്ചുമാണ് പ്രതി കൃത്യം നടത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ശമ്പള കുടിശ്ശികയിനത്തില്‍ നല്‍കാനുണ്ടായിരുന്ന തുക ലഭിക്കാത്തതിലുള്ള വൈരാഗ്യമാണ് പ്രതിയെ കൊലയ്ക്കു പ്രേരിപ്പിച്ചതെന്നാണ് കേസ്. . 10 വര്‍ഷത്തോളം ദുബായ് ഹോള്‍ഡിംഗില്‍ ഫിനാന്‍സ് മാനജരായിരുന്നു കൊല്ലപ്പെട്ട ശശികുമാര്‍.