തെഹൽക്ക:ബംഗാരു ലക്ഷ്മൺ കുറ്റക്കാരൻ

single-img
27 April 2012

ആയുധ ഇടപാടുമായി ബന്ധപ്പെട്ട കൈക്കൂലി കേസിൽ മുൻ ബി ജെ പി അധ്യക്ഷൻ ബംഗാരു ലക്ഷ്മൺ കുറ്റക്കാരനാണെന്ന് കോടതി.ശിക്ഷ നാളെ വിധിക്കും.ഡൽഹി സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.2001ൽ ആയുധ ഇടപാടുകാരായി വേഷം മാറി വന്ന തെഹൽക്ക മാധ്യമ സംഘത്തിൽ നിന്നും കോഴ വാങ്ങുന്ന ഒളിക്യാമറ ദൃശ്യങ്ങളാണ് അന്ന് ബിജെപി അധ്യക്ഷനായിരുന്ന ലക്ഷ്മണിനെ കുരുക്കിയത്.തുടർന്നുണ്ടായ വിവാദത്തെ തുടർന്ന് പാർട്ടി സ്ഥാനം ഒഴിഞ്ഞ ലക്ഷ്മൺ കഴിഞ്ഞ പതിനൊന്ന് വർഷമായി വിചാരണ നേരിടുകയായിരുന്നു.യുകെയിൽ നിന്നുള്ള ആയുധ ഇടപാടുകാരെന്ന് പറഞ്ഞെത്തിയ മാധ്യമ സംഘത്തിൽ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുകയും ആയുധ ഇടപാടിൽ അനുകൂല നിലപാടെടുക്കാമെന്ന ഉറപ്പുമാണ് ലക്ഷ്മൺ നൽകിയത്.സിബിഐ അന്വേഷിച്ച കേസിൽ ലക്ഷ്മണയുടെ സെക്രട്ടറിയായിരുന്ന ടി.സത്യമൂർത്തിയും പ്രതിയായിരുന്നു.പിന്നീട് ഇയാളെ മാപ്പുസാക്ഷിയാക്കി.

httpv://www.youtube.com/watch?v=lsuUIRiVlsU