ഓട്ടോഡ്രൈവറുടെ മകന്റെ വിവാഹത്തിനെത്തി അമീർഖാൻ മാതൃകകാട്ടി

single-img
27 April 2012

സുഹൃത്തായ ഓട്ടോഡ്രൈവറുടെ മകന്റെ വിവാഹ സൽക്കാരത്തിനെത്തി അമീർ തന്റെ വാക്കു പാലിച്ചു.രാത്രി ഒൻപതരയോടെയായിരുന്നു വാരണാസിയിലെ മെഹ് മർഗജിലുള്ള ചൌരസ്യ വിവാഹമണ്ഡപത്തിൽ അമീർ എത്തിയത്.അമീറിനെ കാണാനുള്ള തിക്കിലും തിരക്കിലും പെട്ട് വിവാഹവേദി തകരുകയും ചെയ്തു. എന്നാൽ അമീർ ഒരു പോറലുപോലും ഏൽക്കാതെ രക്ഷപ്പെട്ടു.തുടർന്ന് വധുവരന്മാർക്ക് മംഗളം നേരുകയും അവരോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. വിവാഹ സദ്യയും കഴിഞ്ഞാണ് അദ്ദേഹം മടങ്ങിയത്. 2009 ൽ ഇറങ്ങിയ ത്രി ഇഡിയറ്റ്സിനു വേണ്ടിയുള്ള പ്രമോഷനു വേണ്ടി വാരണാസിയിൽ എത്തിയപ്പോഴാണ് നാത്തുനിയെന്നു വിളിക്കുന്ന രാംലങ്കൻ പസ്വാൻ എന്ന ഓട്ടോ ഡ്രൈവറെ പരിചയപ്പെടുന്നത്.പ്രചരണത്തിനായി വേഷ പ്രഛനായാണ് ആമിർ മൂന്നു ദിവസം ഇയാളോടൊപ്പം സഞ്ചരിച്ചത്.പിന്നിട് ആമിർ ത്രി ഇഡിയറ്റ് പ്രീമിയർ ഷോയ്ക്ക് വിമാനടിക്കറ്റും മറ്റു ചെലവും നൽകി രാംലങ്കന് തനിക്കൊപ്പം സിനിമ കാണാനുള്ള അവസരം നൽകുകയും ചെയ്തു.ഈ സൌഹൃദമാണ് ബി ടൌണിന്റെ നമ്പർ വൺ ഹീറോയ്ക്ക് വിവാഹ ക്ഷണക്കത്തയയ്ക്കാൻ രാം
ലങ്കനെ പ്രേരിപ്പച്ചത്.